Saturday, 8 October 2011

KSRTC


അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നാലും,
കേരളത്തില്‍ എവിടെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടാലും,
 
 നിത്യോപയോഗ   സാധനങ്ങളുടെ വിലയുയാര്‍ന്നാലും,
എവിടെ പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെട്ടാലും,
 
മനുഷ്യാവകാസങ്ങള്‍ എവിടെ നിഷേദി ക്കപ്പെട്ടാലും,
എവിടെ മനുഷ്യ വികാരങ്ങള്‍ക്ക് ക്ഷതം വന്നാലും
ആദ്യം തകരുന്നത് എന്റെ  ചില്ലുകള്‍.

സാമൂഹ്യ ധ്രോഹികളുടെയും പൂവാലന്‍ മാരുടെയും
വിഹാരകേന്ദ്രമായി ഞാന്‍ മാറി.
ആയുസ്സിന്റെ പകുതിയും ഞാന്‍ ചിലവഴിക്കുന്നത്
കട്ടപ്പുറത്തും സര്‍വീസ് കേന്ദ്രത്തിലും.
കഷ്ട്ടപ്പാടുകള്‍ എത്ര സഹിച്ചാലും
എന്നും ഞാന്‍ കേള്കുന്നത് നഷട്ടക്കനക്കുകള്‍

എന്റെ ജീവിതം ഉറഞ്ഞു തീരുന്നത്
കേരളത്തിലെ
പൊടിപിടിച്ച
ചെളിനിറഞ്ഞ
പാതകളില്‍

No comments:

Post a Comment