എന്‍റെ വാക്കുകളെ പാതിവഴിയില്‍
മുറിച്ചുകൊണ്ടും
പിന്‍വിളികള്‍ കേട്ടില്ല എന്ന് നടിച്ചുകൊണ്ടും
നീയാണ് എനിക്ക് അകല്‍ച്ചയുടെ ബാലാപാടങ്ങള്‍ ഉപദേശിച്ചത്
നീ പറഞ്ഞ വഴികളിലൂടെയെല്ലാം ഞാന്‍ നടന്നു
അവസാനം
എന്‍റെ വഴി അവസാനിച്ചത് നിന്നില്‍ തന്നെയാണ്
അകലുവാന്‍ കഴിയാത്തവിധം നമ്മള്‍ ചേര്‍ന്ന് നില്‍ക്കുല്‍കയാണ്
ഇനി എന്തെങ്കിലും നിനക്ക് പറയുവാനുണ്ടെങ്കില്‍ പറയുക
ഒരു കാര്യം നമുക്ക് മറക്കാതിരിക്കാം
അകലും തോറും നമ്മള്‍
അടുക്കുകയാണ്
No comments:
Post a Comment