A thing of beauty is a joy for ever: Its loveliness increases; it will never Pass into nothingness... John Keats
Tuesday, 31 January 2012
Wednesday, 18 January 2012
മനുഷ്യജീവിതം കാവ്യത്മകമാണ് ...
മനുഷ്യ ജീവിതം എത്രയോ ധന്യമാണ്.
അവന്‍ ഭൂമിയില്‍ പടുതുയര്തുകയും
അതിനെ പരിപാലിക്കുകയും ചെയ്യുന്നു.
അവന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുകയും
ഭൂമിയില്‍ നോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്നു. .
മനുഷ്യ ജീവിതത്തിനു ഒരു അളവുകോല്‍ ഭൂമിയില്‍ ഇല്ല
ഭൂമി നിലനില്ല്ക്കുനത് മനുഷ്യജീവിതത്തിന്റെ നിലനില്പ്പിലാണ്
അളവുകോല്‍ ദൈവമാണ്
അദൃശ്യനായ ദൈവം അദൃശ്യനായി
മനുഷ്യന് പ്രത്യക്ഷപ്പെടുന്നു .
പ്രകൃതിയിലും ആകാശ്ത്തിലും
ദൈവം പ്രത്യക്ഷനാകുന്നു .
ദൈവത്തെ നോക്കി മനുഷ്യന്‍
തന്റെ ജീവിതത്തെ വിലമതിക്കുന്നു .
വിലമതിക്കല്‍ ഒരു നിരന്തര പ്രക്രിയയാണ്
ഈ പ്രക്രിയയാണ് കാവ്യാത്മക ജീവിതം .
കാവ്യാത്മക ജീവിതം ലോകത്തെ മറക്കുന്നതല്ല
ലോകവുമായവാന്‍ ബന്ധപ്പെടുന്നത് കവിതയിലൂടെയാണ് .
കവിതയും ജീവിതവും
പരസ്പര പൂരകങ്ങളാണ്.
ഒന്നില്ലാതെ മറ്റൊന്നില്ല .
മനുഷ്യന്റെ നിലനില്‍പ്പ് പ്രകടമാകുന്നത് കവിതയിലാണ് .
കവിതയുടെ പ്രകൃതിയും വിലമതിക്കലാണ്.
തന്നിലെ കാവ്യം വെളിപ്പെടുമ്പോള്‍
മനുഷ്യന്‍ മനുഷ്യനായ് ജീവിക്കുന്നു .
കവിയല്ല കവിത രചിക്കുന്നത് .
അവനിലെ ഭാഷയാണ് .
ഭാഷയാണ് ഏറ്റവും പ്രകടമായ ഉള്‍വിളി .
അതിന്റെ പ്രകടനവും
അതിനോടുള്ള പ്രത്യുതരവുമാണ് കവിത .
ഇരുളിലെ വെളിച്ചം കണ്ടെതുന്നവനാണ് കവി .
അവന്‍ ബിംബങ്ങളിലുടെ സംസാരിക്കുന്നു .
ബിംബങ്ങള്‍ മിഥ്യയോ മായയോ അല്ല .
വെളിച്ചത്തില്ലേക്കുള്ള പടിവാതിലുകള്‍ ആണ്.
കാവ്യാത്മകത മനുഷ്യന് ഒരു അലങ്കാരമല്ല .
നിലനില്‍പിന്റെ കാരണവും അടിസ്ഥാനവുമാണ് .
അത് ജീവിതം സാധ്യമാക്കുന്നു .
കവിതയെന്നത് പടുതുയര്തലാണ് .
ഭാഷയും ചിന്തയും കവിതയും സംഗമിക്കുന്നു.
സര്‍ഗാത്മകതയുടെ ഉറവിടമാണ് ഈ സംഗമം .
കാവ്യാത്മകതയും കവിയും കവിതയും
ജീവിതത്തിനു അര്‍ഥം നല്‍കുന്നു .
കാവ്യാത്മക ജീവിതം കവിക്കുള്ളതാണ്..
എന്റെ ജീവിതം ഇതാ
സമരങ്ങളും വെടിപ്പുകയും നിറഞ്ഞതാണ് .
ജീവിതം കാവ്യാത്മകമല്ല എന്ന് നീ പറയരുത് .
കണ്ണുകളിലെ പ്രകാശം നഷ്ട്ടപ്പെടുംബോഴാണ്
ഒരുവന്‍ അന്ധനാകുന്നത് .
ഒരു കരിക്കട്ട ഒരിക്കലും അന്ധനായിതീരുന്നില്ല .
ജോസഫ്സ്
കടപ്പാട് - മാര്‍ട്ടിന്‍ ഹൈടഗ്ഗര്‍ എഴുതിയ
' മനുഷ്യ ജീവിതം കാവ്യാത്മകം' എന്ന ലേഖനം .
കടപ്പാട് - മാര്‍ട്ടിന്‍ ഹൈടഗ്ഗര്‍ എഴുതിയ
' മനുഷ്യ ജീവിതം കാവ്യാത്മകം' എന്ന ലേഖനം .
Tuesday, 3 January 2012
ഞാന്‍ ഒരു ചിത്രകാരനാണ്
നിന്നില്‍ കണ്ണുകള്‍ ഉറപ്പിച് ഞാന്‍ ബ്രഷ് ചലിപ്പിച്ചു
ചായക്കൂട്ടുകള്‍ കാന്‍വാസുമായ് സല്ലപിച്ചുകൊണ്ടെയിരുന്നു
ഇതിനിടയില്‍ ഏതോ ഒരു നിമിഷം
ചായക്കൂട്ടുകള്‍ ചിതറിച്ചുകൊണ്ട്
നീ ഓടി മറഞ്ഞു
ദൂരെയിരുന്നു നീ എന്നെ പരിഹസിക്കുന്നുണ്ടാവം
എന്നാല്‍ ഒരുകാര്യം നീ അറിയുക
നിന്റേ അസ്സാന്നിധ്യത്തിലും
ബ്രുഷുകള്‍ ഇന്നും കാന്വ്വാസുമായ് സല്ലപിക്കുന്നു
ഞാന്‍ ഒരു ചിത്രകാരനാണ്
വരച്ചുകൊന്ടെയിരിക്കനെ എനിക്ക് സാധിക്കുകയുള്ളൂ
ജോസഫ്സ്
Subscribe to:
Posts (Atom)