Wednesday 18 January 2012

മനുഷ്യജീവിതം കാവ്യത്മകമാണ് ...


 





മനുഷ്യ ജീവിതം   എത്രയോ ധന്യമാണ്.
അവന്‍ ഭൂമിയില്‍ പടുതുയര്തുകയും
അതിനെ പരിപാലിക്കുകയും ചെയ്യുന്നു.
അവന്‍ സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുകയും
ഭൂമിയില്‍ നോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്നു. .

മനുഷ്യ ജീവിതത്തിനു  ഒരു അളവുകോല്‍  ഭൂമിയില്‍ ഇല്ല 
ഭൂമി നിലനില്ല്ക്കുനത്  മനുഷ്യജീവിതത്തിന്റെ  നിലനില്പ്പിലാണ് 
അളവുകോല്‍ ദൈവമാണ്
അദൃശ്യനായ  ദൈവം അദൃശ്യനായി
മനുഷ്യന്  പ്രത്യക്ഷപ്പെടുന്നു .
പ്രകൃതിയിലും ആകാശ്ത്തിലും
ദൈവം  പ്രത്യക്ഷനാകുന്നു .
ദൈവത്തെ നോക്കി മനുഷ്യന്‍
തന്റെ  ജീവിതത്തെ  വിലമതിക്കുന്നു .
വിലമതിക്കല്‍ ഒരു  നിരന്തര പ്രക്രിയയാണ്
ഈ പ്രക്രിയയാണ്  കാവ്യാത്മക ജീവിതം .

കാവ്യാത്മക ജീവിതം ലോകത്തെ  മറക്കുന്നതല്ല  
ലോകവുമായവാന്‍ ബന്ധപ്പെടുന്നത് കവിതയിലൂടെയാണ്‌ .
കവിതയും   ജീവിതവും
പരസ്പര പൂരകങ്ങളാണ്.
ഒന്നില്ലാതെ മറ്റൊന്നില്ല .
മനുഷ്യന്റെ നിലനില്‍പ്പ്‌  പ്രകടമാകുന്നത്  കവിതയിലാണ് .
കവിതയുടെ  പ്രകൃതിയും  വിലമതിക്കലാണ്.

തന്നിലെ  കാവ്യം വെളിപ്പെടുമ്പോള്‍
മനുഷ്യന്‍ മനുഷ്യനായ്  ജീവിക്കുന്നു .
കവിയല്ല കവിത രചിക്കുന്നത്‌ .
അവനിലെ ഭാഷയാണ്‌ .
ഭാഷയാണ്‌ ഏറ്റവും പ്രകടമായ ഉള്‍വിളി .
അതിന്റെ പ്രകടനവും
അതിനോടുള്ള പ്രത്യുതരവുമാണ്  കവിത .

ഇരുളിലെ  വെളിച്ചം  കണ്ടെതുന്നവനാണ്  കവി .
അവന്‍  ബിംബങ്ങളിലുടെ സംസാരിക്കുന്നു .
ബിംബങ്ങള്‍ മിഥ്യയോ മായയോ അല്ല .
വെളിച്ചത്തില്ലേക്കുള്ള പടിവാതിലുകള്‍ ആണ്.
കാവ്യാത്മകത  മനുഷ്യന് ഒരു അലങ്കാരമല്ല .
നിലനില്‍പിന്റെ കാരണവും  അടിസ്ഥാനവുമാണ് .
അത്  ജീവിതം സാധ്യമാക്കുന്നു .
കവിതയെന്നത്‌ പടുതുയര്തലാണ് .
ഭാഷയും ചിന്തയും  കവിതയും സംഗമിക്കുന്നു.
സര്‍ഗാത്മകതയുടെ ഉറവിടമാണ് ഈ സംഗമം .
കാവ്യാത്മകതയും കവിയും കവിതയും
ജീവിതത്തിനു അര്‍ഥം നല്‍കുന്നു .

കാവ്യാത്മക ജീവിതം കവിക്കുള്ളതാണ്..
എന്റെ ജീവിതം ഇതാ 
സമരങ്ങളും വെടിപ്പുകയും  നിറഞ്ഞതാണ്‌ .
ജീവിതം കാവ്യാത്മകമല്ല  എന്ന് നീ പറയരുത് .
കണ്ണുകളിലെ  പ്രകാശം  നഷ്ട്ടപ്പെടുംബോഴാണ്
ഒരുവന്‍ അന്ധനാകുന്നത് .
ഒരു കരിക്കട്ട ഒരിക്കലും അന്ധനായിതീരുന്നില്ല .

ജോസഫ്സ്‌   
കടപ്പാട് - മാര്‍ട്ടിന്‍ ഹൈടഗ്ഗര്‍  എഴുതിയ
' മനുഷ്യ ജീവിതം കാവ്യാത്മകം' എന്ന ലേഖനം .

No comments:

Post a Comment