സ്നേഹപ്രവാഹം
നാഥാ നിന് സ്നേഹപ്രവാഹം
എങ്ങുമെന്നെരവും അലതല്ലിടുന്നു .
പ്രഭ ചൊരിയുന്നിതു നിത്യവും
ഹൃദയങ്ങൾ കഴുകുകയാനെങ്കിലും
ഒരു നേരമൊന്നു മുങ്ങിതുടിച്ചാൽ
ശുദ്ധം ആകുമെൻ അന്തരംഗം
നിർഗളിക്കുന്നീ സ്നേഹവീചികൾ
തഴുകുന്നിത് നമ്മെ എന്നുമെന്നും .
പുഞ്ചിരിക്കുന്ന മഴതുള്ളികളിലും
മന്ദമായ് വീശുന്ന മാരുതനിലും
സന്ഗീതസാന്ദ്രമം ദല മർമ്മരത്തിലും
വിടരുന്നിത് നിൻ ദിവ്യ സ്നേഹം .
മാധുര്യമേറും സ്നേഹഗീതങ്ങൾ
ആലപിക്കുന്നു നീ എന്നുമെന്നും
നിന് ഗാനമെന്നു ഞാൻ കരുതിയതൊക്കെയും
ചിതറിവീഴുന്ന പാഴ്സ്വരങ്ങൾ .
അനന്തമാകുന്ന നിൻ സ്നേഹം
എന്നിൽ തട്ടി പ്രതിഫലിക്കട്ടെ
വാനിൽ തിളങ്ങുന്ന തിങ്കൾ പോലെ
ഞാൻ നിൻ സ്നേഹത്തിന്നുപകരണം .
ജോസഫ് ഷിബിൻ
( ആഴമായ ദൈവ സ്നേഹാനുഭവത്തിൽ നിന്ന് പുറപ്പെടുന്ന ജലധാര )
No comments:
Post a Comment