Saturday 8 September 2012

Take  and Receive - Prayer of St.Ignatius of Loyola _ Malayalam






എന്‍ സര്‍വവും കാണിക്കയായ് നല്‍കുന്നു നാഥ സ്വീകരിക്കൂ .
ചിന്തയും ബുദ്ധിയും  ആന്തരിക ശക്തിയും നിനക്കായ്‌ ദേവാ നല്‍കുന്നു   ഞാന്‍ 


നിന്‍ തിരു സ്നേഹത്തിന്‍ കീര്‍ത്തനം പാടുവാന്‍ അനുഗ്രഹ ധാരയില്‍ മുങ്ങീടുവാന്‍ 
നിറയുക നീയെന്‍റെ  അന്തരാത്മാവില്‍  സ്വരരാഗ മധുരമായ് എന്നുമെന്നും .



താവക സന്നിധെ കാണിക്കയായ് ദേവാ നല്‍കുന്നു ഞാനെന്‍ ജീവിതം പൂര്‍ണമായ് 
ദയാ നിദേ ദേവാ നിന്‍ ക്രിപാവരങ്ങളെ  സമര്‍പ്പണം ചെയ്യന്നു തിരുമുന്‍പില്‍  ഞാന്‍ 


നിന്‍ തിരു സ്നേഹത്തിന്‍ കീര്‍ത്തനം പാടുവാന്‍ അനുഗ്രഹ ധാരയില്‍ മുങ്ങീടുവാന്‍ 
നിറയുക നീയെന്‍റെ  അന്തരാത്മാവില്‍  സ്വരരാഗ മധുരമായ് എന്നുമെന്നും .

ദേവാ  നീ തന്നെ  എന്‍ സര്‍വവും  എങ്ങും  നിറയുന്നു നിന്‍ സാന്നിധ്യം 
നിന്‍ ദയാ വായ്പിനാല്‍ ഈ മുളം തണ്ടിനെ തീര്‍ക്കുക ഇന്നുനിന്‍ പ്രിയ വേണുവായ് 


നിന്‍ തിരു സ്നേഹത്തിന്‍ കീര്‍ത്തനം പാടുവാന്‍ അനുഗ്രഹ ധാരയില്‍ മുങ്ങീടുവാന്‍ 
നിറയുക നീയെന്‍റെ  അന്തരാത്മാവില്‍  സ്വരരാഗ മധുരമായ് എന്നുമെന്നും .


രചന - ജോസഫ്‌  ഷിബിന്‍ 
സംഗീതം  - ബി . രാജു  പള്ളിക്കത്തോട് 

No comments:

Post a Comment